ഇസ്റാഅ് മിഅ്റാജിന്‍റെ അന്ന് പ്രവാചകര്‍ ചെന്നപ്പോള്‍ മസ്ജിദുല്‍ അഖ്സാ അവിടെ ഉണ്ടായിരുന്നോ? അത് എ.ഡി 90ല്‍ തകര്‍ക്കപ്പെട്ടു എന്ന് പറയുന്നത് ശരിയാണോ?

ചോദ്യകർത്താവ്

മുഹമ്മദ് സാലിഹ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ മസ്ജിദുല്‍ അഖ്സായുടെ നിര്‍മ്മാണം നടത്തിയത് മലകുകളാണെന്നും അതല്ല ആദം (അ) ആണെന്നുമൊക്കെ അഭിപ്രായങ്ങളുണ്ട്. ആദം (അ)ന് ശേഷം ഇബ്റാഹീം നബി (അ)യും മകന്‍ ഇസ്ഹാഖ് നബി (അ)യുമാണ് മസ്ജിദുല്‍ അഖ്സയെ സജീവമാക്കുന്നത്. ശേഷം ചരിത്രത്തില്‍ വിവിധ ഘട്ടങ്ങളിലായി അതിന്‍റെ പുനര്‍നിര്‍മ്മാണം നടന്നതായി ചരിത്രത്തില്‍ കാണാം. പ്രവാചകരായ സുലൈമാന്‍ (അ)ന്‍റെ ഭരണ കാലത്ത് പള്ളി വികസിപ്പിച്ചതായി കാണുന്നുണ്ട്. പള്ളിയോട് ചേര്‍ന്ന് ഹൈകല്‍ സുലൈമാന്‍ എന്ന പേരില്‍ ഒരു ആരാധനാലയം പണിതതായും ചരിത്രത്തില്‍ കാണുന്നു. ആ ആരാധനാലയമാണ് എ.ഡി 90ലോ 70ലോ ആയി തകര്‍ക്കപ്പെട്ടത്. ഇതിനെ ജൂതന്മാര്‍ വിശുദ്ധമായി പരിഗണിക്കുകയും അഖ്സാ തകര്‍ക്കപ്പെട്ടതായി ചിത്രീകരിക്കുകയും ചെയ്യാറുണ്ട്. അതില്‍നിന്നായിരിക്കാം ഇത്തരം ഒരു സംശയം കടന്നുവന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter