നൂഹ് നബിയുടെ കാലത്തെ പ്രളയം ഭൂമി മുഴുവന്‍ വെള്ളത്തിനടിയില്‍ ആയോ ? അതോ കുറച്ചു പ്രദേശം മാത്രമാണോ ? വിശദീകരിച്ചു തരാമോ ?

ചോദ്യകർത്താവ്

ഹാരിഥ് അബ്ദുല്‍ സലാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നൂഹ് നബി (അ) യുടെ കാലത്ത്‌ നടന്ന പ്രളയം ഭൂമി മുഴുവന്‍ ബാധിച്ചതായി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഇബ്നു കഥീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം വിശദീകരിക്കുന്നു. പ്രളയവുമായി ബന്ധപെട്ട വിവിധ ആയത്തുകളെ വ്യഖ്യാനിച്ച് കൊണ്ട് ഇത് സംബന്ധിച്ച പഠനങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരുണ്ട്. എന്നാല്‍ ഭൂലോകത്ത്‌ സത്യനിഷേധികളായ ആരെയും ബാക്കിവെക്കരുതെന്ന നൂഹ് നബിയുടെ പ്രാര്‍ഥനയും  അദ്ദേഹത്തിന്റെ സന്തതികളെയാണ് നാം ബാക്കിയാക്കിയതെന്ന (അസ്വസഫ്ഫാത്ത് ൭൭) ആയത്തും പ്രളയം ഭൂമി മുഴുവന്‍ ബാധിച്ചതായി പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തുന്നു. നൂഹ് നബിയുടെ സന്താന പരമ്പര മാത്രമാണ് അതിനു ശേഷം ബാക്കിയായത്‌ എന്നും ഖുര്‍ആന്‍ വ്യാഖ്യാതാവായ സ്വഹാബിവര്യന്‍ ഇബ്നു അബ്ബാസ്‌  (റ) പറഞ്ഞതായി ഇമാം ഖുര്തുബി വ്യക്തമാക്കിയിട്ടുണ്ട്. നൂഹ് നബിയുടെ സന്താനങ്ങളായ സാം, ഹാം, യാഫിഥ് എന്നിവരുടെ മക്കളാണ് ശേഷമുള്ള മനുഷ്യകുലമെന്നു ഇമാം തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളില്‍ വന്നത് പ്രളയം ഭൂമി മുഴുവന്‍ ബാധിച്ചിരുന്നുവെന്ന അഭിപ്രായത്തെ ബലപ്പെടുത്തുന്നു. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.

ASK YOUR QUESTION

Voting Poll

Get Newsletter