ബദറ് യുദ്ധ ത്തിന് ബദ്റ് എന്നു പേര് വരാന്‍ കാരണം എന്താണ്?

ചോദ്യകർത്താവ്

ഹംദാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബദ്‍ര്‍ എന്ന സ്ഥലത്ത് നടന്ന യുദ്ധമായതു കൊണ്ടാണ് ഇതിനു ബദ്റ് യുദ്ധം എന്നറിയപ്പെടുന്നത്. മദീനയുടെ അടുത്ത് അതിന്‍റെ പടിഞ്ഞാറു ഭാഗത്താണ് ബദ്റ് സ്ഥിതി ചെയ്യുന്നത്.  ബദ്റിലെ കിണറുകള്‍ ജാഹിലിയ്യാ കാലത്തെ പ്രസിദ്ധമാണ്. യാത്രക്കാര്‍ തമ്പടിക്കുകയും വിശ്രമിക്കുകയും ചെയ്തിരുന്നു. അവിടം നല്ല ഒരു കച്ചവട കേന്ദ്രവുമായിരുന്നു.  കിനാന ഗോത്രത്തിലെ പ്രമുഖനായ ബദ്റ് ബ്ന് യഖ്‍ലുദ് ബ്ന് ന്നദ്റ് ബ്ന് കിനാന ബ്ന് ഖുസൈമ ബ്ന് മഅ്റിക ബ്ന് ഇല്‍യാസ് ബ്ന് മുദര്‍ എന്നയാളിലേക്കു ചേര്‍ത്തിയാണ് ഈ പേരു വന്നത്. അദ്ദേഹമാണ് ഈ കിണറുകള്‍ സ്ഥാപിച്ചതും.

കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter