ഉമര്‍ (റ) വിന്റെ ഭരണ കാലത്ത് ഖുത്ബ നടത്തുമ്പോള്‍ വേറെ ഒരു രാജ്യത്തെ ആളുകളോട് അവരെ ശത്രുക്കള്‍ ആക്രമിക്കാന്‍ അടുത്ത വിവരം കറാമതിലൂടെ അറിയിച്ച ചരിത്രം അറിയാന്‍ ആഗ്രഹം ഉണ്ട്.

ചോദ്യകർത്താവ്

ശുഐബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സാരിയ (റ) വിന്റെ നേതൃത്വത്തില്‍ മഹാനവര്‍കള്‍ ഒരു സൈന്യത്തെ നിയോഗിച്ചു. ഒരു വെള്ളിയാഴ്ച ഖുഥുബക്കിടെ മഹാനവര്‍കള്‍ വിളിച്ചു പറഞ്ഞു: സാരിയാ, പര്‍വതം! പര്‍വതം!
അലി (റ) പറയുന്നു: ആ വാക്ക് പറഞ്ഞ തിയ്യതി ഞാന്‍ എഴുതി വെച്ചു. സൈനിക തലവന്‍ തിരിച്ചുവന്നപ്പോള്‍ ഉമര്‍ (റ) വിനോട് പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, വെള്ളിയാഴ്ച ഖുഥുബയുടെ നേരം ഞങ്ങള്‍ യുദ്ധം ചെയ്തു. ശത്രുക്കള്‍ ഞങ്ങളെ പരാജയപ്പെടുത്തി. അതിനിടെ, സാരിയാ, പര്‍വതം, പര്‍വതം എന്ന് ആരോ വിളിച്ചു പറയുന്നതായി കേട്ടു. അങ്ങനെ ഞങ്ങള്‍ പര്‍വതത്തിന്റെ ഭാഗത്തേക്കായി തിരിഞ്ഞു. അല്ലാഹു സത്യനിഷേധികളെ പരാജയപ്പെടുത്തുകയും ചെയ്തു. ആ ശബ്ദത്തിന്റെ ബറകത്തു മൂലം അല്ലാഹു ഞങ്ങള്‍ക്ക് ധാരാളം ഗനീമത്ത് സ്വത്തുകള്‍ നല്‍കുകയും ചെയ്തു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter