ലൂഥ് നബിയും ജനതയും നിവസിച്ച സദൂം എന്ന പ്രദേശത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ? അവിടെ ജനവാസമുണ്ടോ?

ചോദ്യകർത്താവ്

ഇ പി അബ്ദുു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ചാവുകടലിന്റെ ഭാഗങ്ങളിലാണ് ലുഥ് നബിയുടെ ജനതക്ക് ശിക്ഷ ഇറങ്ങിയ സ്ഥലമെന്ന് പല ഗവേഷകരും പറയുന്നുണ്ട്. ചാവുകടലിന്റെ ദക്ഷിണഭാഗത്ത്  ഈ വസ്തുത ഗ്രഹിക്കാന്‍ മതിയായ തെളിവുകളുണ്ടെന്നാണ് ജിയോളജിക്കല്‍ ഗവേഷകന്മാര്‍ പറയുന്നത്. ഈ ജനതക്ക് ശിക്ഷ ഇറങ്ങിയ സ്ഥലം ദുര്‍ഗന്ധമുള്ള മോശപ്പെട്ട ഒരു കടലാക്കി മാറ്റിയെന്ന് ഇബ്നു കസീര്‍ തന്റെ തഫ്സീറില്‍ പറയുന്നുമുണ്ട്. ഗൌര്‍ എന്ന പേരിലറിയപ്പെടുന്ന സദൂമിലായിരുന്നു അവര്‍ താമസിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. ഈ പ്രദേശങ്ങള്‍ ചാവുകടലിലാണ്. ഇസ്രായേലിനും ജോര്‍ദാനും ഇടയില്‍ കരകളാല്‍ ചുറ്റപ്പെട്ട ഉപ്പുജല തടാകമാണ് ചാവുകടല്‍.  ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് 400 ലേറെ മീറ്റർ താ‍ഴെയാണ് ഇതിലെ ഇപ്പോഴത്തെ ജലനിരപ്പ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter