നബി(സ)ക്ക് ഇഷ്ടമുള്ള കളര്‍ വെള്ളയാണല്ലോ, റൌളക്ക് പച്ച നിറമാവാന്‍ കാരണമെന്ത്?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹു് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നബി തങ്ങള്‍ വെള്ള വസ്ത്രം ധരിക്കാന്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. വൃത്തിക്ക് കൂടുതല്‍ അനുയോജ്യമായത് വെള്ളനിറമായത് കൊണ്ടാണത്. എന്നാല്‍ പച്ച കളറും നബിതങ്ങള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. നബി തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം പച്ചയായിരുന്നുവെന്ന് അനസ് (റ) വില്‍ നിന്നുദ്ധരിക്കപ്പെട്ട സ്വഹീഹായ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. സ്വര്‍ഗ്ഗത്തിലെ വസ്ത്രത്തിന്റെ നിറം പച്ചയാണെന്ന് ഖുര്‍ആനില്‍ നിന്ന് ഗ്രഹിക്കാവുന്നതുമാണ്. പ്രകൃതിയോട് യോജിച്ച നിറവും പച്ചയാണല്ലോ. ചുരുക്കത്തില്‍ വസ്ത്രങ്ങളില്‍ നിന്ന് നബി (സ) തങ്ങള്‍ വെള്ള ഇഷ്ടപ്പെടുകയും നിറങ്ങളില്‍ നബി തങ്ങള്‍ പച്ച ഇഷ്ടപ്പെടുകയും ചെയ്തു. റൌളയുടെ ഖുബ്ബ ആദ്യം മരത്തിന്റെ നിറവും പിന്നീട് വെള്ളയും ശേഷം നീലയുമായി മാറിമാറി വന്നതായി ചരിത്രങ്ങളില്‍ കാണാം. ഹിജ്റ വര്‍ഷം 1200 കളിലാണ് അന്നത്തെ ഉസ്മാനീ ഖലീഫയുടെ നിര്‍ദേശപ്രകാരം അതിനു പച്ച നിറം നല്‍കപ്പെടുന്നത്. ഒരു പക്ഷെ പച്ച നിറത്തിന്റെ മുമ്പ് പ്രസ്താവിച്ച പ്രത്യകതകള്‍ മനസ്സിലാക്കിയാവാം അദ്ദേഹം അങ്ങനെ നിര്‍ദ്ദേശിച്ചത്. അതല്ലെങ്കില്‍ അന്നത്തെ ഉസ്മാനീ ഖിലാഫതിന്റെ പതാകയുടെ നിറം പച്ചയായത് കൊണ്ടുമാവാം. ഏതായാലും ശേഷം വന്ന സഊദികളടക്കമുള്ള എല്ലാ ഭരണാധികളും അതിനു പച്ച നിറം നല്‍കിപ്പോന്നു. കൂടുതല്‍ അറിയാനും  പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter