കഅ്ബ എന്ന് നിര്‍മിക്കപ്പെട്ടു? ആരാണ് നിര്‍മിച്ചത്?

ചോദ്യകർത്താവ്

ശാനവാസ് ഹംസ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. കഅ്ബയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതര്‍ ഉദ്ധരിച്ചിട്ടുണ്ട്. മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് മലക്കുകളോട് അള്ളാഹു അഭിപ്രായം ചോദിച്ചപ്പോള്‍ ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവരെ നീ സൃഷ്ടിക്കുകയാണോ എന്ന് അവര്‍ അള്ളാഹുവിനോട് ചോദിച്ചതു മൂലം അള്ളാഹുവിനെ ഭയന്നതു കാരണം ത്വവാഫ് ചെയ്യാനായി മലക്കുകള്‍ നിര്‍മിച്ചതാണെന്നാണ് ഓരഭിപ്രായം. ആദം നബിയാണ് നിര്‍മ്മാതാവ് എന്നും ആദം നബിയുടെ മകന്‍ ശീസ് നബിയാണെന്നും അഭിപ്രായമുണ്ട്. ഇബ്റാഹീം നബിയാണ് ആദ്യമായി നിര്‍മിച്ചതെന്നും ചുരുക്കം ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter