വിഷയം: അനന്തരവകാശം
പെണ്മക്കൾ മാത്രമുള്ള ഒരാൾ മരണപ്പെട്ടാൽ മരണപെട്ട ആളുടെ സഹോദരന്മാരോ സഹോദരന്മാരുടെ ആൺമക്കളോ അനന്തരത്തിനു അർഹതയുണ്ടോ?
ചോദ്യകർത്താവ്
Aboobacker
Aug 22, 2022
CODE :Oth11320
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മരണപ്പെട്ട വ്യക്തിയുടെ വിവരങ്ങള്‍ പൂര്‍ണ്ണമായി വ്യക്തമാക്കിയാല്‍ മാത്രമേ അനന്തരാവകാശ സ്വത്തിലെ ശരീഅത് നിയമം പറയാന്‍ സാധിക്കൂ. മരണപ്പെട്ട വ്യക്തിയുടെ പിതാവ്, മാതാവ്, ഭാര്യ, സോഹദരിമാര്‍ തുടങ്ങിയവര്‍ ജീവിച്ചിരിക്കുന്നുണ്ടോ ചോദ്യത്തില്‍ പറയപ്പെട്ടവരുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്.
ഏതായാലും പെണ്‍മക്കള്‍ മാത്രമുള്ള ആള്‍ മരണപ്പെട്ടാല്‍ സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും അനന്തരാവകാശം ലഭിക്കുന്ന സാഹചര്യം ശരീഅത് നിര്‍ണ്ണയിച്ചിട്ടുണ്ട്. ഉദാഹരണമായി മരിച്ച ആള്‍ക്ക് പെണ്‍മകള്‍ മാത്രമാണുള്ളത്. മരിച്ച ആളുടെ പിതാവ് ജീവിച്ചിരിപ്പില്ല. ഇവിടെ പെണ്‍മകളുടെ ഓഹരിയായ പകുതി അവള്‍ക്ക് നല്‍കിയതിന് ശേഷം സഹോദര സഹോദരിമാര്‍ക്ക് ഇരട്ടിയും പാതിയുമായി അനന്തരാവകാശം ലഭിക്കും.
അനന്തരാവകാശം ഓഹരി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇത്തരം ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം അടുത്തുള്ള ഈ വിഷയത്തില്‍ അവഗാഹമുള്ള ഏതെങ്കിലും ഉസ്താദിനെ സമീപിക്കുന്നതാണ് ഉചിതം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ