പുതിയ വീട് വെച്ച് താമസം മാറുമ്പോള്‍ പാല്‍ കാച്ചല്‍ എന്നൊരു ചടങ്ങ് സാധാരണ എല്ലാവരും നടത്തുന്നുണ്ട് . ഇതിന്‍റെ വിധിയെന്താണ്? കൂടാതെ മറ്റെന്തെങ്കിലും കര്‍മ്മങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ടോ?

ചോദ്യകർത്താവ്

shajeer aboobacker

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പാല്‍ കാച്ചല്‍ എന്നത് വീടുകൂടലുമായി ബന്ധപ്പെട്ട് പൊതുവെ കാണപ്പെടുന്നതാണ്. എന്നാല്‍ അത് സുന്നതാണെന്നോ മറ്റോ പറയാവതല്ല, ആരും അത്തരത്തില്‍ പറയുന്നുമില്ല. അതേ സമയം, പാലിന് എന്നത് പലയിടത്തും മുന്‍ഗണന നല്‍കപ്പെട്ടതായി കാണാവുന്നതാണ്. മിഅ്റാജിന്‍റെ രാത്രിയില്‍ പ്രവാചകര്‍ക്ക് മദ്യം, പാല്, തേന്‍ എന്നിവ കാണിച്ച് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ പറഞ്ഞെന്നും റസൂല്(സ) പാല് തെരഞ്ഞെടുത്തപ്പോള്‍, ശരിയായതാണ് തെരഞ്ഞെടുത്തതെന്ന് തങ്ങളോട് പറയപ്പെട്ടെന്നും ഹദീസുകളില്‍ കാണാം. പാലിനെ കുറിച്ച് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്, കുടിക്കുന്നവര്‍ക്ക് ഏറെ രുചികരമായ കളങ്കമില്ലാത്ത പാനീയം എന്നാണ്. പാലിന് ഇങ്ങനെ ഏറെ പ്രാധാന്യങ്ങളുള്ളതിനാലും അത് ഐശ്വര്യത്തെയും സമൃദ്ധിയെയും സൂചിപ്പിക്കുന്നതിനാലുമാവണം, വീട്ടിലെ അടുപ്പില്‍ ആദ്യമായി പാകം ചെയ്യപ്പെടുന്നത് പാല്‍ ആവണമെന്ന് പലരും ആഗ്രഹിക്കുന്നതും അങ്ങനെ ചെയ്യുന്നതും. വീടുകൂടലിലെ മറ്റു കര്‍മ്മങ്ങളെക്കുറിച്ച് അറിയാന്‍ നമ്മുടെ ഭവനങ്ങളിലെ ഗൃഹപ്രവേശത്തിലെ പ്രവണതകള് എന്ന ലേഖനം നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter