നാരിയത് സ്വലാത് 4444 പ്രാവശ്യം ചൊല്ലിയാല്‍ ആവശ്യങ്ങള്‍ നടക്കും എന്ന് പറയുന്നു. ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ?

ചോദ്യകർത്താവ്

shefeek

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രവാചകരുടെ മേലുള്ള സ്വലാതിന്‍റെ പ്രാധാന്യവും ശ്രേഷ്ഠതയും വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് തന്നെ വ്യക്തമായതാണല്ലോ. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാനും ദോഷങ്ങള്‍ പൊറുക്കപ്പെടാനും സ്വലാത് വര്‍ദ്ദിപ്പിക്കുന്നത് സഹായിക്കുമെന്നതും വളരെയേറെ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതാണ്. സ്വലാതിന്‍റെ ശ്രേഷ്ഠതകളെക്കുറിച്ച് നിവേദനം ചെയ്യപ്പെട്ട വിവിധ ഹദീസുകളുടെ അടിസ്ഥാനത്തില്‍ പല മഹാന്മാരും പല രൂപത്തിലും സ്വലാതുകള്‍ രചിച്ചിട്ടുണ്ട്. അവക്കെല്ലാം വിവിധ ഫലങ്ങള്‍ ഉള്ളതായി അനുഭവങ്ങളിലൂടെ തെളിഞ്ഞതുമാണ്. അത്തരം ഒരു സ്വലാത് ആണ് നാരിയതുസ്സ്വലാതും. നാരിയത് സ്വലാതിന്‍റെ പ്രത്യേകതകളും ശ്രേഷ്ടതകളും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ഇവിടെ വായിക്കാവുന്നതാണ്. ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter