അമുസ്‌ലിമിനെ കണ്ടാല്‍ സലാം പറയാന്‍ പറ്റുമോ ?

ചോദ്യകർത്താവ്

Mohamed Haneefa

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സലാം വിശ്വാസികളുടെ പരസ്പരാഭിവാദമാണ്. സലാം പറയുന്നതിന് അതിന്റേതായ അര്‍ത്ഥതലങ്ങളും മാനങ്ങളുമുണ്ട്. അത് പറയേണ്ടതും പറയാന്‍ പറ്റാത്തതുമായ വിവിധ സന്ദര്‍ഭങ്ങളുണ്ട്. വൃദ്ധകളല്ലാത്ത സ്ത്രീകളോട് പുരുഷന്മാര്‍ സലാം പറയരുതെന്ന് നിയമമാക്കിയതും ഇത്തരം കാരണങ്ങളെക്കൊണ്ടാണ്. അത്കൊണ്ട് തന്നെ അമുസ്‌ലിംകളോട് അങ്ങോട്ട് സലാം പറയരുതെന്നും മറ്റു അഭിവാദനങ്ങള്‍ ആകാമെന്നുമാണ് പണ്ഡിതര്‍ പറയുന്നത്. അവര്‍ ഇങ്ങോട്ട് സലാം പറഞ്ഞാല്‍ നല്ല പ്രത്യഭിവാദ്യം നല്‍കണമെന്ന് പല പണ്ഡിതരും പറയുന്നു. അസ്ലലാമു അലാമനിത്തബഅല്‍ഹുദാ (സന്മാര്‍ഗ്ഗം പിന്തുടര്‍ന്നവര്‍ക്കാണ് രക്ഷ) എന്നോ അവര്‍ക്ക് സന്മാര്‍ഗ്ഗത്തിനായf പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള അഭിവാദ്യങ്ങളോ ഒക്കെ ആകാവുന്നതാണ്. അതേ സമയം, പ്രവാചകരുടെ കാലത്ത് തീവ്രജൂതവിശ്വാസികളായ പലരും, പരിഹസിച്ചുകൊണ്ട് അസ്സാമുഅലൈകും (നിങ്ങള്‍ക്ക് പെട്ടെന്നുള്ള മരണമുണ്ടാവട്ടെ) എന്ന് ആശംസിക്കാറുണ്ടായിരുന്നു. അതിന് പ്രത്യുത്തരമായി വഅലൈകും (താങ്കള്‍ക്കും അത് തന്നെയുണ്ടാവട്ടെ) എന്ന് പറയണമെന്ന് നിവേദനം ചെയ്യപ്പെട്ടതായി കാണാം. അവര്‍ പറഞ്ഞത് എന്താണെന്ന് സംശയമുണ്ടാവുമ്പോഴും വഅലൈകും എന്ന് മടക്കേണ്ടതാണ്. സലാം ചൊല്ലിയാല്‍ മടക്കല്‍ നിര്‍ബന്ധമാണെന്ന നിയമം വിശ്വാസികളല്ലാത്തവര്‍ ചൊല്ലുന്നിടത്ത് ബാധകമല്ലെന്നാണ് പണ്ഡിതാഭിപ്രായം. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter