മുറബ്ബിയായ ഷെയ്ഖിനെ പിന്തുടരല്‍ നിര്‍ബന്ധമുണ്ടോ?

ചോദ്യകർത്താവ്

rajeena

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അല്ലാഹുവിലേക്ക് എത്തിപ്പെടാനും ദോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും മുറബ്ബിയായ ശൈഖ് വേണമെന്ന് പല പണ്ഡിതരും പറയുന്നുണ്ട്. സുറതുല്‍ഫാതിഹയിലെ സ്വിറാത്വല്ലദീന അന്‍അംത എന്ന് തുടങ്ങുന്ന ആയതിന്റെ വിശദീകരണത്തില്‍ പല വ്യാഖ്യാതാക്കളും ഇത് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മുറബ്ബിയായ ശൈഖ് വേണമെന്നത് കര്‍മ്മശാസ്ത്ര സങ്കേതമായ വാജിബാത് എന്നതില്‍ ഉള്‍പ്പെടുന്നതല്ല. മുറബ്ബിയായ ശൈഖ് വേണമെന്നത്,  ഉസ്താദ് ഡോ. ബഹാഉദ്ദീന്‍ കൂരിയാട് എഴുതിയ, ത്വരീഖത് എന്ന ഉപവിഭാഗത്തിലെ സമ്പര്‍ക്കം, പണ്ഡിതരുടെ വീക്ഷണം എന്ന ലേഖനത്തില്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.   http://www.islamonweb.net/article/2012/07/4657/

ASK YOUR QUESTION

Voting Poll

Get Newsletter