മരണപ്പെട്ട മുസ്ലിമിന്‍റെ പേരില്‍ മയ്യിത് നിസ്കരിക്കാന്‍ വിശ്വാസികളുടെ ബാധ്യതയാണല്ലോ. എങ്കില്‍ തീവ്രവാദ കേസിലും ഏറ്റുമുട്ടലുകളിലും കൊല്ലപ്പെടുന്നവരുടെ മേല്‍ നിസ്ക്കരിക്കലും നിര്‍ബന്ധമല്ലേ?

ചോദ്യകർത്താവ്

അനസ് റഹീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മരണപ്പെടുന്ന മുസ്‌ലിമിന്റെ മേല്‍ മയ്യിത് നിസ്കരിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍, മയ്യിതിനെ കുളിപ്പിച്ച ശേഷമേ നിസ്കാരം ശരിയാവുകയുള്ളൂ. ഈ നിബന്ധന ചര്‍ച്ച ചെയ്യുന്നിടത്, കുളിപ്പിക്കാന്‍ ലഭ്യമാവാത്ത വിധം കുഴിയിലോ കടലിലോ അകപ്പെട്ട് മരണപ്പെടുന്നവരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അത്തരം സാഹചര്യത്തില്‍ കുളിപ്പിക്കാന്‍ കഴിയാതിരുന്നാല്‍ നിസ്കരിക്കാന്‍ പാടില്ലെന്നാണ് പണ്ഡിതമതം. കൊല്ലപ്പെടുന്ന തീവ്രവാദികളുടെ കാര്യത്തിലും അത് തന്നെയാണ് വിധി. കുളിപ്പിക്കപ്പെടുന്നുണ്ടെങ്കില്‍ നിസ്കാരം നിര്‍ബന്ധമാണ്. കുളിപ്പിക്കാന്‍ സൌകര്യപ്പെടുന്നില്ലെങ്കില്‍ നിസ്കാരവും നിര്‍ബന്ധമാവുന്നില്ല. അതേ സമയം, നിബന്ധനകളൊത്ത ധര്‍മ്മസമരത്തില്‍ വധിക്കപ്പെടുന്നവരാണെങ്കില്‍ അവര്‍ ശഹീദിന്റെ വിധിയിലാണ് വരികയെന്നും അവരെ കുളിപ്പിക്കേണ്ടതോ അവരുടെ മേല്‍ നിസ്കരിക്കേണ്ടതോ ഇല്ല എന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter