സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതിനുള്ള മര്യാദകള്‍ ഇമാം ഷാഫി വിവരിക്കുന്നതിനെ എങ്ങനെ മനസ്സിലാക്കണം?

ചോദ്യകർത്താവ്

abdul jaleel

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീകള്‍ പള്ളിയില്‍പോകുന്നതിന്റെ വിധി മുമ്പ് വിശദമായി പ്രതിപാദിച്ചതാണ്. പള്ളിയില്‍ പോകുന്നതിലല്ല പ്രശ്നമെന്നും ജുമുഅ ജമാഅതുകളില്‍ പങ്കെടുക്കുന്നതിലാണ് നിരുല്‍സാഹപ്പെടുത്തുന്ന ഹദീസുകള്‍ വന്നിട്ടുള്ളതെന്നും അവിടെ നാം വിശദീകരിച്ചിട്ടുണ്ട്. ഉത്തമമല്ലാത്തതും ഹറാം ആകുന്നതുമായ സന്ദര്‍ഭങ്ങള്‍ അവിടെയുണ്ട്. ഉത്തമമല്ലാത്ത സന്ദര്‍ഭങ്ങളില്‍ ആരെങ്കിലും പോവുന്ന പക്ഷം,സുഗന്ധം പൂശാതിരിക്കുക, ഇതരരെ ആകര്‍ഷിക്കും വിധം അണിഞ്ഞൊരുങ്ങാതിരിക്കുക തുടങ്ങി, പാലിക്കേണ്ട ധാരാളം മര്യാദകളുണ്ട്. അവയാണ് ഇമാം ശാഫിഈ (റ) വിവരിക്കുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter