പുരുഷന്‍ അന്യ സ്ത്രീക്കും നേരെ മറിച്ചു സലാം ചൊല്ലുന്നതിന്‍റെയും മടക്കുന്നതിന്‍റെയും വിധി എന്താണ്?

ചോദ്യകർത്താവ്

അലി അക്ബര്‍ മടമ്പിക്കാട്ടില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ അന്യസ്ത്രീപുരുഷന്മാര്‍ തമ്മില്‍ സലാം പറയാവതല്ല. വൃദ്ധകളായ സ്ത്രീകളോട് സലാം പറയാമെന്ന് ഹദീസുകളില്‍നിന്ന് മനസ്സിലാവുന്നു. സഹല്‍ബിന്‍സഅ്ദ് (റ) ഇങ്ങനെ പറയുന്നതായി കാണാം, ഞങ്ങള്‍ വെള്ളിയാഴ്ച ദിവസം ഏറെ സന്തോഷിച്ചിരുന്നു. കാരണം, ഞങ്ങള്‍ക്ക് വൃദ്ധയായ ഒരു സ്ത്രീയുണ്ടായിരുന്നു. ജുമുഅ കഴിഞ്ഞാല്‍ ഞങ്ങള്‍ അവരുടെ അടുത്ത് പോയി സലാം പറയും, അപ്പോള്‍ അവര്‍ ഞങ്ങള്‍ക്കായി (അവര്‍ പ്രത്യേകം തയ്യാറാക്കിയ) ഒരു വിഭവം തരാറുണ്ടായിരുന്നു. വൃദ്ധകളല്ലാത്ത അന്യസ്ത്രീകളോട് സലാം പറയല്‍ ഹറാം ആണെന്നും സലാം പറഞ്ഞാല്‍ മടക്കലും ഹറാമാണെന്നുമാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം. എന്നാല്‍ സ്ത്രീകളോ പുരുഷന്മാരോ കൂട്ടമായിട്ടാണെങ്കില്‍ സലാം പറയാവുന്നതാണെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. കൂടുതലറിയാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter