മനിയ്യും വദിയും എങ്ങനെയാണ് തിരിച്ചറിയുക? അത് കൊണ്ട് കുളി നിര്‍ബന്ധമാവുമോ?

ചോദ്യകർത്താവ്

fathima

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മനിയ്യ്, മദിയ്, വദിയ് എന്നിങ്ങനെ മൂന്ന് തരം സ്രവങ്ങളാണ് ഉള്ളത്. ഇതില്‍ മദിയ്യും വദിയും നജസുകളുടെ കൂട്ടത്തില്‍ പെടുന്നവയാണ്. അവ സ്രവിക്കുന്നതിലൂടെ വുളു മുറിയുന്നതാണ്, കുളി നിര്‍ബന്ധമാവുകയില്ല. നജസ് ആയ ഭാഗം കഴുകേണ്ടതാണ്. മനിയ്യ് നജസല്ല, അത് സ്രവിക്കുന്നതിലൂടെ വുദു മുറിയുകയില്ല, എന്നാല്‍ കുളി നിര്‍ബന്ധമാണ്. അവ തമ്മിലുള്ള വ്യത്യാസവും തിരിച്ചറിയാനുള്ള അടയാളങ്ങളും മനസ്സിലാക്കാനും അവയെ സംബന്ധിക്കുന്ന വിശദമായ മറ്റു വിധികള്‍ മനസ്സിലാക്കാനും ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter