ചെസ്സ് കളിയുടെ വിധി എന്താണ്, ഹറാമോ ഹലാലോ?

ചോദ്യകർത്താവ്

junaid vc

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചെസ്സ് കളിയുടെ വിധിയെക്കുറിച്ച് പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. കാശോ മറ്റു വല്ലതുമോ പ്രതിഫലമായി വെച്ചാണ് അത് കളിക്കുന്നതെങ്കില്‍ അത് ഹറാം ആണെന്ന് എല്ലാവരും ഒരു പോലെ പറയുന്നുണ്ട്. കളി കാരണമായി മറ്റു വല്ല ഹറാമുകളും കടന്നുവരികയാണെങ്കില്‍ (നിസ്കാരം ഒഴിവാക്കുക, കളവ് പറയുക, പുരുഷനും സ്ത്രീയും ഒന്നിച്ചിരിക്കുക പോലെ) അപ്പോഴും അത് ഹറാം തന്നെ. മേല്‍പറഞ്ഞവയൊന്നുമില്ലെങ്കില്‍ തന്നെ, ചെസ് കളി ഹറാം ആണെന്നാണ് ഹമ്പലീ മദ്ഹബിലെയും ഹനഫീ മദ്ഹബിലെയും അഭിപ്രായം. അപൂര്‍വ്വമായി കളിക്കുന്നതാണെങ്കില്‍ കറാഹത് ആണെന്നും സ്ഥിരമായി കളിക്കുന്നവനെ സാക്ഷിയായി പരിഗണിക്കാവതല്ലെന്നുമാണ് മാലികീ മദ്ഹബിലെ അഭിപ്രായം. ശാഫീ മദ്ഹബ് പ്രകാരം അത് കറാഹതാണ്. ശാഫിഈ മദ്ഹബിലെ ചില പണ്ഡിതര്‍ ചെസ്സ് അനുവദനീയമാണെന്ന് പറഞ്ഞതായും അഭിപ്രായമുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter