കറാഹതുകള്‍ കൂടുതല്‍ ചെയ്‌താല്‍ അത് ഹറാമാകും എന്ന് പറയുന്നത് ശരിയാണോ ?

ചോദ്യകർത്താവ്

sajeer pandakkal

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കറാഹതുകള്‍ കൂടുതലായി ചെയ്യുന്നത് കൊണ്ട് മാത്രം അത് ഹറാം ആവും എന്ന് പറയാവുന്നതല്ല. കറാഹതുകള്‍ പതിവാക്കുകയും അവയേക്കാള്‍ കൂടുതല്‍ സല്‍കര്‍മ്മം ചെയ്യാതിരിക്കുകയും ചെയ്യുന്നതോടെ അയാള്‍ ഫാസിഖ് ആയി പരിഗണിക്കപ്പെടുന്നതാണ്. കറാഹതായ കാര്യങ്ങള്‍, അത് കറാഹതല്ലേ എന്ന് നിസ്സാരമാക്കി കാണുന്നതും അത് ചെയ്യുന്നതില്‍ മനസ്സാക്ഷിക്കുത്ത്  അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നത് ഏറെ അപകടകരമാണ്. അത് ഏറെ സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter