ഏടുകള്‍ എടുത്ത് വുളു ഇല്ലാതെ ഖുര്‍ആന്‍ ഓതാമൊ? വലിയ അശുദ്ധിയുള്ളവര്‍ക്ക് ഇവയെടുത്ത് ഹദ്ദാദ് പോലോത്തവ ചൊല്ലാമോ?

ചോദ്യകർത്താവ്

jasmine

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആന്‍ ഓതാന്‍ വുളു നിര്‍ബന്ധമില്ല, മുസ്ഹഫ് തൊടാനാണ് വുളു വേണ്ടത്. അത് കൊണ്ട് തന്നെ, വുളൂ ഇല്ലാതെ ഏടുകളില്‍ ഖുര്‍ആന്‍ ഓതാവുന്നതാണ്. അത്തരം ഏടുകളിലെ ഖുര്‍ആന്‍ അല്ലാത്ത ഭാഗം കൂടുതലും ഖുര്‍ആന്‍ ഭാഗം കുറവുമായിരിക്കണമെന്ന് മാത്രം. നിര്‍ബന്ധമില്ലെങ്കിലും അവിടെയും വുളു എടുക്കല്‍ ബലമായ സുന്നതാണ്. വലിയ അശുദ്ധിയുള്ളവര്‍ക്ക് ഖുര്‍ആന്‍ എന്ന കരുത്തോടെ ഓതല്‍ നിഷിദ്ധമാണ്, അത് ഏടിലാണെങ്കിലും അത് തന്നെയാണ് വിധി. ദിക്റുകളും മറ്റു വിര്‍ദുകളുമൊക്കെ ആകാവുന്നതുമാണ്. ദിക്റ് എന്ന ഗണത്തില്‍ ആയതുകളും ഓതാവുന്നതാണ്. വിശദമായ മറുപടി മുമ്പ് പറഞ്ഞിട്ടുണ്ട്. ഇവിടെ നോക്കുക. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter