ജനാബത്ത് കുളിക്കുന്ന അവസരത്തില്‍ പലപ്പോഴും നിയ്യത്ത് മറന്നു പോവാറുണ്ട്. ഇതിന് പരിഹാരമായി കുളിക്കുമ്പോഴെല്ലാം നിയ്യത്ത് വെക്കാറാണ് പതിവ്. ഇതിന് വല്ല കുഴപ്പവുമുണ്ടോ?. ജനാബത്തില്ലാതെ ജനാബത്ത് കുളി കുളിക്കാമോ?

ചോദ്യകർത്താവ്

സലാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. എല്ലാ കുളികളിലും ജനാബതിന്റെ നിയ്യത് വെക്കാവുന്നതാണ്. ജനാബത് ഇല്ലാത്ത സാഹചര്യത്തില്‍ ആ നിയ്യത് വെറുതെ ആകുമെന്ന് മാത്രമേയുള്ളൂ. എന്നാല്‍ നിയ്യതില്‍ സംശയമുണ്ടാവുകയോ ജനാബത് ഉണ്ടെങ്കില്‍ അതിന് വേണ്ടി കുളിക്കുന്നു എന്നോ കരുതാവുന്നതല്ല. അങ്ങനെ കരുതിയാല്‍ നിയ്യത് ശരിയാവുകയുമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter