ഇയ്യിടെ ഓണത്തിനിടക്ക് വിളക്ക് കൊളുത്തുന്നതിനെ കുറിച്ച് വിവാദമായിരുന്നല്ലോ. എന്നാല്‍ നമ്മള്‍ സുന്നികള്‍ മഹാന്മാരുടെ മഖ്ബറകളിലും ജാറങ്ങളിലും വിളക്ക് കൊളുത്തി വെക്കുന്നതായി കാണാം. ഇത് അനുവദനീയമാകുമോ?

ചോദ്യകർത്താവ്

Ameer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിലവിളക്ക് എന്നത് വെളിച്ചം പകരാനുള്ളതാണ്. വൈദ്യുതി നിലവില്‍ വരുന്നതിന് മുമ്പ് വെളിച്ചത്തിനായി വിളക്കിന്റെ വിവിധ രൂപങ്ങള്‍ ഉപയോഗിച്ചിരുന്നു. അതിലൊന്നായിരുന്നു നിലവിളക്കും. ശേഷം വൈദ്യുതി വന്നതോടെ അതിന്റെ ഉപയോഗമില്ലാതാവുകയും അത് മൂലയിലേക്ക് മാറ്റപ്പെടുകയും ചെയ്തു. അത്തരം സാഹചര്യത്തില്‍ ഒരു കാര്യവുമില്ലാതെ അത് കൊളുത്തുന്നത് വെറുതെ എണ്ണ പാഴാക്കുകയാണെന്നതിനാല്‍  അത് നിഷിദ്ധമാണെന്ന് കിതാബുകളില്‍തന്നെ കാണാവുന്നതാണ്. എന്നാല്‍ അതേ സമയം, തീയ്യിനെ അഗ്നിദേവനായി പരിഗണിക്കുന്നവര്‍ സംഗമങ്ങളുടെയും പരിപാടികളുടെയും തുടക്കത്തില്‍ അത് കൊളുത്തുന്നതിലൂടെ അഗ്നിദേവനെ പ്രീതിപ്പെടുത്തുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നത് ബഹുദൈവവിശ്വാസത്തിന്റെ ഭാഗവും അത് വിശ്വാസിക്ക് ഒരിക്കലും പാടില്ലാത്തതുമാണ്. ചുരുക്കത്തില്‍ നിലവിളക്ക് എന്നതല്ല പ്രശ്നം, മറിച്ച് അത് പരിപാടികളുടെ ആരംഭമായി കൊളുത്തുന്നതും അഗ്നിദേവനായി പരിഗണിക്കുന്നതുമാണ് ബഹുദൈവ വിശ്വാസത്തിന്റെ ഭാഗമായി വരുന്നത്. അതാണ് വിശ്വാസിക്ക് ചെയ്യാന്‍ പാടില്ലാത്തത്. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter