മനുഷ്യന്‍റെയോ മറ്റു ജീവികളുടെയോ രൂപത്തിലുള്ള കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് ഹലാലാകുമോ?

ചോദ്യകർത്താവ്

Fathima Salwa

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജീവന്‍ നിലനില്‍ക്കാനാവശ്യമായ അവയവങ്ങളോട് കൂടിയ രൂപങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് വിവിധ ഹദീസുകള്‍ നിരോധനം വന്നതായി കാണാം. അത്തരം ഹദീസുകളുടെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ വിവിധ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. അത്തരം രൂപങ്ങളുള്ള വീടുകളിലേക്ക് റഹ്മതിന്‍റെ മലകുകള്‍ വരില്ലെന്നും ഹദീസുകളില്‍ കാണാവുന്നതാണ്. എന്നാല്‍ കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്ന നിലയില്‍ അത്തരം രൂപങ്ങള്‍ ഉപയോഗിക്കാവുന്നതാണ് എന്നാണ് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്. പെണ്‍കുട്ടികള്‍ക്ക് കുട്ടികളെ പരിപാലിക്കുന്നതും മറ്റും ശീലിക്കാനായി മനുഷ്യരൂപത്തിലുള്ള കളിപ്പാട്ടങ്ങള്‍ അനുവദനീയമാണെന്ന് ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും അത് ആവാം എന്നും അവിടെത്തന്നെ ചില പണ്ഡിതരൊക്കെ അഭിപ്രായപ്പെടുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter