പള്ളിയില്‍ വെച്ച് ജമാഅതായി നിസ്കരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്‌താല്‍ അത് ഓഫ്‌ ചെയ്താല്‍ നിസ്കാരം ബതിലകുമോ ?

ചോദ്യകർത്താവ്

Shameem Dubai

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തുടര്‍ച്ചയായ മൂന്ന് അനക്കങ്ങളുണ്ടായാല്‍ നിസ്കാരം ബാതിലാവുമെന്നതാണ്. മൊബൈല്‍ ഓഫാക്കുമ്പോഴും ഇത് തന്നെയാണ് നിയമം. മൊബൈല്‍ റിംഗ് ചെയ്യുമ്പോള്‍ കെട്ടിയ കൈ എടുത്ത് പോക്കറ്റില്‍ വെക്കുകയും വിരല്‍ മാത്രം ഉപയോഗിച്ച് ഓഫ് ആക്കുകയും ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍ മൂന്ന് അനക്കം സംഭവിക്കുന്നില്ലെന്നത് തന്നെ കാരണം. എന്നാല്‍ കൈ നേരെ കൊണ്ടുപോയി പോക്കറ്റില്‍നിന്ന് മൊബൈല്‍ എടുത്ത് പുറത്തേക്ക് കൊണ്ടുവന്ന് ഓഫ് ചെയ്യുകുയും തിരിച്ചുവെക്കുകയും ചെയ്യുന്നതിലൂടെ അനക്കത്തിന്റെ എണ്ണം മൂന്ന് ആവുന്നതും നിസ്കാരം ബാതിലാവുന്നതുമാണ്. എന്നാല്‍ മറ്റ് ചില മദ്ഹബുകളില്‍ മൂന്ന് അനക്കം കൊണ്ട് മാത്രം നിസ്കാരം ബാതിലാവില്ലെന്ന് കൂടി ഓര്‍ക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter