ജനാബത്‌ കുളിയുടെ പൂര്‍ണ്ണരൂപം എങ്ങനെ എന്നൊന്ന് വിശദമാക്കാമോ?

ചോദ്യകർത്താവ്

ഹാരിസ്‌

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിര്‍ബന്ധമായ കുളി നിര്‍വ്വഹിക്കുന്നു എന്നോ നിസ്കാരത്തെ ഹലാലാക്കാന്‍ കുളിക്കുന്നു എന്നോ നിയ്യത് ചെയ്ത് ശരീരത്തില്‍ മുഴുവനും വെള്ളമാക്കലാണ് നിര്‍ബന്ധമായ കുളിയുടെ ഏറ്റവും ചുരുങ്ങിയ രൂപം. പൂര്‍ണ്ണരൂപത്തിലാവണമെങ്കില്‍, ആദ്യം ബിസ്മി ചൊല്ലി ശരീരത്തിലെ മാലിന്യങ്ങളെല്ലാം നീക്കം ചെയ്യുകയും വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്ത ശേഷം പൂര്‍ണ്ണമായ വുദൂ ചെയ്യുകയും ചെയ്യുക. ശേഷം ചെവി, പൊക്കിള്‍ പോലോത്ത സ്ഥലങ്ങള്‍ പ്രത്യേകം സൂക്ഷിച്ചുകഴുകുകയും തലമുടിയുടെ ഉള്‍ഭാഗം പ്രത്യേകം സൂക്ഷിച്ചുകഴുകിയ ശേഷം തലയില്‍ വെള്ളമൊഴിച്ച് കഴുകുക. ശേഷം വലത് ഭാഗവും ഇടത് ഭാഗവും കഴുകുകയും കൈ എത്തുന്ന ഭാഗമൊക്കെ ഉരക്കുകയും ചെയ്യുക. ഇത് മൂന്ന് പ്രാവശ്യം ചെയ്യുക.  ഖിബലക്ക് മുന്നിടലും ആവശ്യമില്ലാതെ സംസാരിക്കാതിരിക്കലും സുന്നതാണ്. വുളുവിന് ശേഷമുള്ള ദിക്റ് കുളിക്ക് ശേഷം ചൊല്ലലും സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter