നേര്‍ച്ചയാക്കിയ സ്വലാത് മറ്റൊരാള്‍ ചൊല്ലിയാല്‍ വീടുമോ? നേര്‍ച്ചയാക്കിയ കാര്യം മറന്നാല്‍ പിന്നെ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

Umar

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വലാത് സ്വന്തം ചൊല്ലാനാണ് നേര്‍ച്ചയാക്കിയതെങ്കില്‍ അത് സ്വന്തമായി തന്നെ ചൊല്ലണം, മറ്റൊരാളെ ഏല്‍പിച്ചാല്‍ വീടുകയില്ല. അങ്ങനെ നേര്‍ച്ചയാക്കിയത് വീട്ടാതെ മരണപ്പെടുന്ന പക്ഷം, ഖളാഅ് വീട്ടാനുള്ള നിസ്കാരവും നോമ്പുമൊക്കെ ബന്ധുക്കള്‍ക്ക് നിര്‍വ്വഹിക്കാവുന്ന പോലെ ഇതും ചൊല്ലി വീട്ടാവുന്നതാണ്. നേര്‍ച്ചയാക്കിയ കാര്യം ഓര്‍മ്മയുണ്ടാവണമെന്ന് നിര്‍ബന്ധമില്ല, നേര്‍ച്ചയാക്കിയത് എന്ന നിയ്യതോടെ ചൊല്ലിയാല്‍ മതി. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter