രണ്ട് ഖുല്ലതില്‍ താഴെയുള്ള വെള്ളത്തില്‍ നജസുള്ള വസ്ത്രം ഇട്ട്കഴുകിയാല്‍ ആ വെള്ളം മുതനജ്ജിസാവുമോ? പലരും ഇങ്ങനെ ചെയ്തു കാണുന്നു. ഈ വിഷയത്തിലുള്ള പരിഹാരം എന്ത്?

ചോദ്യകർത്താവ്

Abu_Afeej

Aug 25, 2016

CODE :

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രണ്ട് ഖുല്ലതില്‍ താഴെയുള്ള വെള്ളത്തെയാണ് കര്‍മ്മശാസ്ത്രപ്രകാരം കുറഞ്ഞ വെള്ളം എന്ന് വിളിക്കുന്നത്. ഇതില്‍ നജസ് തട്ടുന്നതോടെ തന്നെ മുതനജ്ജിസ് ആയിത്തീരുന്നു. അത്കൊണ്ട് തന്നെ ഈ കുറഞ്ഞ വെള്ളം കൊണ്ടാണ് നജസായ വസ്ത്രങ്ങള്‍ കഴുകുന്നതെങ്കില്‍, വസ്ത്രം ഒരിക്കലും അതിലേക്ക് ഇടരുത്, അങ്ങനെ ചെയ്യുന്നതിലൂടെ ആ വെള്ളവും മുതനജ്ജിസ് ആയിത്തീരും. അത് കൊണ്ട്, വസ്ത്രത്തിലേക്ക് വെള്ളം അങ്ങോട്ട് ഒഴിച്ചുവേണം ശുദ്ധിയാക്കാന്‍. അങ്ങനെ വെള്ളം ഒഴിച്ച് നിറമോ വാസനയോ രുചിയോ ബാക്കിയാവാത്ത വിധം നജസ് നീങ്ങുന്നതോടെ അത് ശുദ്ധിയായിത്തീരുകയും ചെയ്യുന്നു ഇത് ഏറെ ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter