ഗള്‍ഫില്‍ ലേബര്‍ നിയമമനുസരിച് ജോലിയില്‍നിന്നും രാജി വെക്കുമ്പോള്‍ സര്‍വീസ് പൈസ മുതലാളി ജോലിക്കാരന് കൊടുക്കണം. കടകള്‍ നടത്തുന്ന മലയാളികള്‍ ഇത് കൊടുക്കാറില്ല ഇതിന്‍റെ മത വിധി എന്താണ്?

ചോദ്യകർത്താവ്

nalakath saleem vettathur

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുതലാളിയെ സംബന്ധിച്ചിടത്തോളം തൊഴിലാളി കൂലിക്കാരനാണ്. അയാളെ ജോലിക്ക് വെക്കുന്ന സമയത്ത് കൂലിയായി പറഞ്ഞത് എന്തൊക്കെയാണോ അതെല്ലാം നല്‍കേണ്ടത് മുതലാളിയുടെ നിര്‍ബന്ധ ബാധ്യതയാണ്. എന്‍ഡ്ഓഫ്സര്‍വ്വീസ് നല്‍കുമെന്ന് വാക്ക് മുഖേന നേരില്‍ പറയുകയോ കോണ്‍ട്രാക്റ്റില്‍ പരാമര്‍ശിക്കുകയോ അതുമല്ലെങ്കില്‍ ഖത്തര്‍ ലേബര്‍ നിയമമനുസരിച്ചുള്ള ആനുകൂല്യങ്ങളൊക്കെ നല്‍കുമെന്ന് പറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് നല്‍കല്‍ നിര്‍ബന്ധമാണ്. കേവലം പ്രതിമാസ അടിസ്ഥാന ശമ്പളമോ മറ്റോ മാത്രം കൂലിയായി നിശ്ചയിച്ചാണ് അയാളെ നിയമിച്ചതെങ്കില്‍ അവക്ക് പുറമെയുള്ള ആനുകൂല്യങ്ങള്‍ നല്‍കല്‍ നിര്‍ബന്ധമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter