ഇന്ന് സാധാരണ നമുക്ക് ലഭിക്കുന്ന സ്പ്രേ കളില്‍ ആള്‍കഹോള്‍ ഉണ്ടാകുമല്ലോ? ആള്‍കഹോള്‍ നജസ് അല്ലേ? ഈ സ്പ്രേ അടിച്ച വസ്ത്രം ഉപയോഗിച്ച് നിസ്കരിച്ചാല്‍ നിസ്കാരം സഹീഹ് ആകുമോ? ഈ സ്പ്രേ ഉപയോഗിക്കുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

rafeeq

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്ന് സ്പ്രേകളില്‍ ഉപയോഗിക്കപ്പെടുന്ന ആള്‍കഹോള്‍ മത്തുണ്ടാക്കുന്നത് തന്നെയാണെന്നും അത് കൊണ്ട് തന്നെ അത് നജസാണെന്നുമാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം. അത് കൊണ്ട് തന്നെ അത് പുരട്ടിയ വസ്ത്രം ധരിച്ച് നിസ്കരിക്കുന്നത് ശരിയാവുകയില്ല. എന്നാല്‍ സുഗന്ധത്തിന് വേണ്ടി അത് പുരട്ടുന്നതില്‍ തെറ്റില്ല. പക്ഷേ, നിസ്കാരത്തിന് മുമ്പായി വസ്ത്രം മാറ്റുകയോ അത് കഴുകി ശുദ്ധിയാക്കിയിരിക്കുകയോ വേണം. എന്നാല്‍ മത്ത് ഉണ്ടാക്കാത്ത പ്രത്യേകതരം ആള്‍കഹോള്‍ ഉണ്ടെന്നും അതാണ് സ്പ്രേകളില്‍ ഉപയോഗിക്കന്നതെന്നും പറയപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ അത് നജസിന്റെ പരിധിയില്‍ വരുന്നതുമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter