സഹാബാക്കളുടെ പേര്‍ കേള്‍ക്കുമ്പോള്‍ റളിയല്ലാഹു അന്‍ഹു എന്ന്‍ പറയുന്നതിന്‍റെ അര്‍ഥം എന്ത് ?

ചോദ്യകർത്താവ്

ILYAS

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. റളിയല്ലാഹു അന്‍ഹു എന്നതിന് അര്‍ത്ഥം അല്ലാഹു അയാളെക്കുറിച്ച് തൃപ്തിപ്പെട്ടിരിക്കുന്നു എന്നാണ്. തൃപ്തിയുണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനാര്‍ത്ഥത്തിലും ഇതേ വാക്യം ഉപയോഗിക്കപ്പെടാറുണ്ട്. ആദ്യകാല സ്വഹാബാക്കളെക്കുറിച്ച് വിശേഷിച്ചും ശേഷം വന്നവരെക്കുറിച്ച് പൊതുവായും പരാമര്‍ശിക്കുന്ന സൂറതുത്തൌബയിലെ നൂറാമത്തെ ആയതില്‍ ഈ പദം പ്രയോഗിക്കപ്പെട്ടിരിക്കുന്നു. മുഹാജിറുകളിലും അന്‍സ്വാറുകളിലും പെട്ട ആദ്യമായി കടന്നുവന്നരും ശേഷം നന്മകൊണ്ട് അവരോട് പിന്തുടരുകയും ചെയ്തവരും, അല്ലാഹു അവരെക്കുറിച്ച് തൃപ്തനായിരിക്കുന്നു, അവര്‍ അല്ലാഹുവിലും തൃപ്തരായിരിക്കുന്നു (9/100). അവരോടൊപ്പം നമ്മെയും അല്ലാഹു അവന്‍റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter