താടി എത്രത്തോളം വെക്കാം ?

ചോദ്യകർത്താവ്

sajeer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. താടിയുടെ നീളത്തിന് ഒരു പരിധിയുമില്ല. ഒരിക്കലും വെട്ടാതെ നീട്ടിവളര്‍ത്തലാണ് ഉത്തമമെന്നാണ് കര്‍മ്മസാസ്ത്രഗ്രന്ഥങ്ങളില്‍ കാണുന്നത്. അബ്ദുല്ലാഹിബ്നുഉമര്‍ (റ)നിവേദനം ചെയ്യുന്ന ഹദീസില്‍ പ്രവാചകര്‍ (സ) പറഞ്ഞതായി ഇങ്ങനെ കാണാം, നിങ്ങള്‍ മീശ വെട്ടുകയും താടി നീട്ടിവളര്‍ത്തുകയും ചെയ്യുക (മുസ്ലിം, തുര്‍മുദീ, നസാഈ, മുസ്നദുഅഹ്മദ്) ഈ ഹദീസിന്‍റെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ പറയുന്നത്, താടി എന്നത് പുരുഷന് ഭംഗിയും അല്ലാഹുവിന്‍റെ പ്രത്യേക ബഹുമാനവും സ്ത്രീകളില്‍നിന്നുള്ള വ്യത്യാസവുമാണെന്നാണ്. അത് നീട്ടി വളര്‍ത്തുക എന്ന് ഹദീസില്‍ പറഞ്ഞത് നിരുപാധികമാണെന്നതിനാല്‍ അതിന്‍റെ വലുപ്പത്തിനോ നീട്ടത്തിനോ യാതൊരു പരിധിയുമില്ലെന്നാണ് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter