മയ്യിത്ത് മറവു ചെയ്യപ്പെടുന്നതിന് മുമ്പ് മയ്യിത്ത് നിലകൊള്ളുന്ന പ്രദേശത്തിന് പുറത്തുള്ളവര്‍ക്ക് പ്രസ്തുത മയ്യിതിന്‍റെ പേരില്‍ നമസ്കരിക്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

aboobakkar v

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മയ്യിത് നിസ്കരിക്കാന്‍ മറവ് ചെയ്യണമെന്നില്ല, കുളിപ്പിച്ചിട്ടുണ്ടെന്ന് ധാരണയുണ്ടായാല്‍ മതി. മറഞ്ഞ മയ്യിതിന്‍റെ മേല്‍ നിസ്കരിക്കുന്നിടത്ത് ഇക്കാര്യം തുഹ്ഫയില്‍ ഇമാം ഇബ്നുഹജര്‍(റ) പ്രത്യേകം ചര്‍ച്ച ചെയ്യുന്നുണ്ട്. മയ്യിത് കുളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന ധാരണ (ളന്ന്) ഉണ്ടായാല്‍ തന്നെ അയാളുടെ മേല്‍ മയ്യിത് നിസ്കരിക്കാം എന്ന് അവിടെ അദ്ദേഹം പറയുന്നുണ്ട്. കുളിപ്പിച്ചോ ഇല്ലേ സംശയമുണ്ടാവുകയും ഉറപ്പാക്കാന്‍ സാധ്യമാവാതിരിക്കുകയും ചെയ്യുന്നിടത്ത്, കുളിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അയാളുടെ മേല്‍ ഞാന്‍ നിസ്കരിക്കുന്നു എന്ന് നിയ്യത് ചെയ്തുകൊണ്ടും നിസ്കരിക്കാമെന്നും അദ്ദേഹം അവിടെ പറയുന്നുണ്ട്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter