കുളിപ്പിച്ച ശേഷം കഫന്‍ ചെയ്യപ്പെട്ട മയ്യിതിന്‍റെ ദേഹത്ത് നിന്നും വല്ല മാലിന്യങ്ങളും പുറപ്പെട്ടാലുള്ള വിധി എന്ത് ?

ചോദ്യകർത്താവ്

aboobakkar v

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മയ്യിത് കുളിപ്പിക്കപ്പെട്ട ശേഷം ശരീരത്തില്‍ നിന്ന് നജസോ മറ്റോ പുറത്തുവന്നാല്‍ അത് നീക്കം ചെയ്ത് ആ ഭാഗം വൃത്തിയാക്കുക മാത്രമാണ് നിര്‍ബന്ധമുള്ളത്, കുളി ആവര്‍ത്തിക്കേണ്ടതില്ല എന്നതാണ് പ്രബലാഭിപ്രായം. എന്നാല്‍ മുന്‍ദ്വാരത്തില്‍നിന്നോ പിന്‍ദ്വാരത്തില്‍നിന്നോ ആണ് വല്ലതും പുറപ്പെട്ടതെങ്കില്‍  അത് നീക്കം ചെയ്യുന്നതോടൊപ്പം വീണ്ടും കുളിപ്പിക്കണമെന്നും വുളു ചെയ്യിപ്പിക്കണമെന്നും ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗുഹ്യഭാഗങ്ങളില്‍നിന്നല്ലാതെ വല്ലതും പുറപ്പെടുന്നിടത്തും കഫന്‍ ചെയ്ത ശേഷം പുറപ്പെടുന്നിടത്തും ശരീരത്തില്‍നിന്നും കഫനില്‍നിന്നും അത് നീക്കം ചെയ്യല്‍ മാത്രമേ നിര്‍ബന്ധമുള്ളൂ എന്ന കാര്യത്തില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല തന്നെ. കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യാനും ചെയ്യുന്നത് പതിവാക്കാനും സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter