ജീവിതത്തിലെ അശ്രദ്ധ മുഹൂര്‍ത്തങ്ങളില്‍ അന്യായമായി(ഉടമസ്ഥന്റെ സമ്മതമില്ലാതെ) എടുത്തുപോയ വസ്തുക്കള്‍ , തിരിച്ചു നല്‍കാന്‍ കഴിയാത്തവിധം നിലനില്‍ക്കാതിരിക്കുകയോ അല്ലെങ്കില്‍ ഉടമസ്ഥനെ പറ്റി വ്യക്തമായ അറിവ് ഇല്ലാതിരിക്കുകയോ ചെയ്യുന്ന സന്ദര്‍ഭത്തില്‍ ആ 'ഹഖ് ' വീട്ടാന്‍ എന്താണ് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

Jamal

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇതരരുടെ സ്വത്ത് അനവാദമില്ലാതെ എടുക്കുക എന്നത് ഏറെ അപകടം പിടിച്ച കാര്യമാണ്. ജീവിതത്തില്‍ എപ്പോഴെങ്കിലും അങ്ങനെ പറ്റിപ്പോയിട്ടുണ്ടെങ്കില്‍ അത് യഥാര്‍ത്ഥ ഉടമസ്ഥന് തന്നെ തിരിച്ചേല്‍പിച്ച് പൊരുത്തപ്പെടീക്കേണ്ടതും അല്ലാഹുവിനോട് പൊറുക്കലിനെ തേടേണ്ടതുമാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥ ഉടമസ്ഥന്‍ മരണപ്പെട്ടുപോയിട്ടുണ്ടാവാം, അത്തരം സാഹചര്യത്തില്‍ അയാളുടെ അനന്തരാവകാശികളെ കണ്ടെത്തി അവര്‍ക്ക് അത് തിരിച്ചുകൊടുക്കേണ്ടതാണ്. അനന്തരാവകാശികളെയും അറിയാനാവാത്ത സാഹചര്യത്തിലാണെങ്കില്‍ സമാനമായ സംഖ്യ സ്വദഖ ചെയ്ത് അയാള്‍ക്ക് വേണ്ടി അതിന്റെ പ്രതിഫലം ഹദിയ ചെയ്യുകയും പ്രാര്‍ത്ഥനകളിലൊക്കെ ഉള്‍പ്പെടുത്തി അദ്ദേഹത്തിന് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്യുക. പഴയ കാല പണ്ഡിതന്മാരുടെ പ്രാര്‍ത്ഥകളിലൊക്കെ, ഞങ്ങള്‍ക്ക് കടപ്പാടുള്ള എല്ലാവര്‍ക്കും നീ പൊറുത്ത് കൊടുക്കണേ എന്ന് സ്ഥിരമായി സ്ഥാനം പിടിച്ചിരുന്നു. പലിശ പോലോത്ത ഹറാമായ രീതികളിലൂടെ ഗത്യന്തരമില്ലാതെ കൈകളിലെത്തുന്ന സംഖ്യകള്‍ എന്ത് ചെയ്യണമെന്ന് ഇതിന് മുമ്പ് വിശദമാക്കിയതാണ്. അത് കൂടി ഇവിടെ ചേര്‍ത്തുവായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter