നിങ്ങള്‍ ചൈനയില്‍ എങ്കിലും അറിവ് നേടണം എന്ന് ഒരു ഹദീസ് ഉണ്ടല്ലോ. ഇതിന്റെ ഒരു വിശദീകരണം നല്കാമോ, ചൈനയില്‍ പോകുക എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാകുന്നത് .

ചോദ്യകർത്താവ്

Abdul Razak P.C

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചൈനയിലാണെങ്കിലും നിങ്ങള്‍ അറിവ് നേടുക എന്നത് സാധാരണയായി പറയപ്പെടാറുള്ള ഹദീസ് ആണ്. ഇമാം ബൈഹഖി നിവേദനം ചെയ്ത ഹദീസുകളില്‍ ഇത് കാണാം, എന്നാല്‍ ആശയം കൊണ്ട് പ്രസിദ്ധമാണെങ്കിലും ആ ഹദീസ് വന്ന വഴി (സനദ്) പരിഗണിക്കുമ്പോള്‍ അത് ളഈഫ് ആണെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. എത്ര കഷ്ടപ്പാടുകള്‍ സഹിച്ചാലും അറിവ് നേടണമെന്നാണ് അത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നാണ് അതിന്‍റെ വിശദീകരണത്തില്‍ പണ്ഡിതരെല്ലാം പറയുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter