മുസ്‌ലിം സ്ത്രീകള്‍ ഒപ്പന പോലോത്ത സ്റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

MUHAMMED BAHRAIN

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഒപ്പന എന്നത് കൈകൊട്ടലും പാട്ടും ചേര്‍ന്നതാണ്. പാട്ട് എന്നതിന്റെ വിധി മുമ്പ് നാം വിശദമായി പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൈകൊട്ടല്‍ നിസ്കാരത്തില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് നിര്‍ദ്ധേശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അല്ലാത്ത സാഹചര്യങ്ങളിലൊക്കെ കൈകൊട്ടല്‍ കറാഹതാണ് എന്ന് ശര്‍വാനി പോലോത്ത ഗ്രന്ഥങ്ങളില്‍ കാണാം. എന്നാല്‍, അന്യപുരുഷന്മാര്‍ കാണാന്‍ ഇടവരുകയോ ഔറത് വെളിവാക്കുക പോലോത്ത കാര്യങ്ങള്‍ കടന്നവരുകയോ ചെയ്യുന്ന പക്ഷം ഇതെല്ലാം നിഷിദ്ധം തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈമാനോടെ ജീവിച്ച് ഇമാനോടെ മരിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter