രോഗശമനത്തിനു വേണ്ടി കള്ള് കുടിക്കുന്നതിന്റെ വിധി എന്ത്?

ചോദ്യകർത്താവ്

mohammed rafi kakkad

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ കള്ള് എന്നത് നിഷിദ്ധവും നജസുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അല്ലാഹു നിഷിദ്ധമാക്കിയ ഒന്നിലും തന്നെ മരുന്ന് ആക്കിയിട്ടില്ലെന്ന് ഹദീസുകളില്‍ കാണാം. ഇമാം മുസ്ലിമും അഹ്മദുബ്നുഹമ്പല്‍ (റ)വും നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ത്വാരിഖുബ്നുസുവൈദുല്‍ജുഅ്ഫീ എന്ന സ്വഹാബി നബിയോട് കള്ള് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നബി അത് നിരോധിച്ചു, അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ അത് ഉണ്ടാക്കുന്നത് മരുന്നിന് വേണ്ടിയാണ്. അപ്പോള്‍ പ്രവാചകര്‍ പറഞ്ഞു, അത് മരുന്നല്ല, രോഗമാണ് എന്ന്. കള്ള് കൊണ്ട് ചികില്‍സിക്കുക എന്നത് മൂഢധാരണയാണെന്ന് ഇതില്‍നിന്ന് വളരെ വ്യക്തമാണല്ലോ. പ്രവാചകര്‍ (സ) കല്‍പിച്ചത് ചെയ്യാനും നിരോധിച്ചത് വെടിയാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter