ഹജ്ജിനു പോവുന്ന സമയത്ത് ആര്‍ത്തവം ഉണ്ടായാല്‍ എങ്ങനെയാണ് ഹജ്ജ് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

Mohammed

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഹജജിന്‍റെ നിര്‍ബന്ധ കര്‍മ്മങ്ങളില്‍ ത്വവാഫിന് മാത്രമാണ് ശുദ്ധി നിര്‍ബന്ധമുള്ളത്. അത് കൊണ്ട് തന്നെ ത്വവാഫ് അല്ലാത്തവയൊക്കെ ഹൈള് കാരിക്കും ചെയ്യാവുന്നതാണ്. സഅയ് ചെയ്യുന്നത് ഏതെങ്കിലും ത്വവാഫിന് ശേഷമായിരിക്കണമെന്നത് ശര്‍താണെന്നതിനാല്‍ (ഖുദൂമിന്‍റെ ത്വവാഫിന് ശേഷം സഅയ് ചെയ്തിട്ടില്ലെങ്കില്‍) ഹൈള് ഉണ്ടായ കാരണത്താല്‍ ഇഫാളതിന്‍റെ ത്വവാഫ് ചെയ്യാന്‍ കഴിയാതെ വന്നാല്‍ സഅയും പിന്തിപ്പിക്കേണ്ടതാണ്. ഹജ്ജിന്‍റെ മറ്റു കര്‍മ്മങ്ങളെല്ലാം യഥാവിധി നിര്‍വ്വഹിക്കുകയും ശേഷം ശുദ്ധിയാവുന്നത് വരെ കാത്തിരുന്ന് ശുദ്ധിയായ ശേഷം ത്വവാഫും സഅയും (മുമ്പ് ചെയ്തിട്ടില്ലെങ്കില്‍ ചെയ്യേണ്ടതുമാണ്. ഈമാനോടെ ജീവിച്ച് ഇമാനോടെ മരിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter