ഇസാ നബി (അ) കല്യാണം കഴിച്ചിരുന്നതായി പത്രങ്ങളില്‍ വന്നിരുന്നു. അതിന് തെളിവായി വല്ല രേഖകളും ഉണ്ടോ?

ചോദ്യകർത്താവ്

muhammed fadil

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ വിവാഹം കഴിക്കുക എന്നത് മനുഷ്യപ്രകൃതിയുടെ ഭാഗമായാണ് ഇസ്ലാം കാണുന്നത്. മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പിന് തന്നെ അത് ആവശ്യമാണെന്നതിനാല്‍ അതും വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആരാധനയാണ്. മുന്‍പ്രവാചകരും വിവാഹം കഴിച്ചിരുന്നെന്നും അവര്‍ക്ക് മക്കളുണ്ടായിരുന്നു എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. (സൂറതുറഅ്ദ് 38) എന്നാല്‍ ഈസാ നബി (അ) വിവാഹം കഴിച്ചിരുന്നോ ഇല്ലേ എന്ന് ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി ഒന്നും വന്നിട്ടില്ല. എന്നാല്‍ ഇമാം ഖാദീ ഇയാദ് തന്‍റെ ശിഫാ എന്ന ഗ്രന്ഥത്തില്‍ വിവാഹം ചെയ്യാതിരിക്കുക എന്നത് ഒരു മോശമായ കാര്യമല്ലെന്നും അങ്ങനെ എങ്കില്‍ ഈസാ നബി (അ) വിവാഹം ചെയ്യാതെ നില്‍ക്കുമായിരുന്നില്ല എന്നും പറയുന്നതായി കാണാം. നാഥന്‍റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ തൌഫീഖ് ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter