സോക്സ്‌ ധരിച്ചു നിസ്കരിക്കുന്നതിന്റെ വിധി എന്ത്? സുജൂദില്‍ കൈ /കാലുകള്‍ നേരിട്ട് നിലത്ത്‌ തട്ടുന്നതിനെ അത് തടയുന്നില്ലേ?

ചോദ്യകർത്താവ്

bijly -green city

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ സുജൂദില്‍ കൈ-കാലുകള്‍ നേരിട്ട് നിലത്ത് തട്ടണമെന്ന് നിര്‍ബന്ധമില്ല. സ്വയം ചുമക്കുന്ന ഏതെങ്കിലും വസ്തുവിന്‍റെ മേലെ ആയിരിക്കരുത് നെറ്റി വെക്കേണ്ടത് എന്ന് മാത്രമേ നിബന്ധനയുള്ളൂ. കൈയ്യിലുള്ള ടവ്വല്‍ സുജൂദിലേക്ക് പോകുമ്പോള്‍ നിലത്തേക്കിട്ട് അതിന്മേലും സുജൂദ് ചെയ്യാവുന്നതാണ് എന്നര്‍ത്ഥം. കൈകാലുകള്‍ (കാല്‍മുട്ട് അല്ലാത്തത്) യാതൊരു മറയുമില്ലാതെ നേരിട്ട് സുജൂദിന്‍റെ സ്ഥലത്ത് വെക്കുക എന്നത് സുന്നതാണ്. ചുരുക്കത്തില്‍ സോക്സ് ധരിച്ചും നിസ്കരിക്കാവുന്നതാണ്. കാല്‍വിരലുകള്‍ മറയില്ലാതെ വെക്കുക എന്ന സുന്നത് നഷ്ടമാവുമെന്ന് മാത്രം. ഈമാനോടെ ജീവിച്ച് ഇമാനോടെ മരിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter