പുകവലി ,പാന്‍ മസാല ഉപയോഗം ,വെറ്റില മുറുക്ക് ഇവയുടെ ഇസ്‌ലാമിക വിധി എന്ത്?

ചോദ്യകർത്താവ്

അബ്ദുല്‍ ഖാദിര്‍ എടയാറ്റൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബുദ്ധിക്കോ ശരീരത്തിനോ ബുദ്ധിമുട്ട് വരുത്തുന്നവയൊക്കെ നിഷിദ്ധമാണെന്നാണ് ശരീഅതിന്‍റെ പൊതുവായ നിയമം. പുകവലി, ലഹരി പദാര്‍ത്ഥങ്ങള്‍ ഇല്ലാത്ത പാന്‍മാസലകള്‍, വെറ്റില മുറുക്ക് എന്നിവയുടെ കാര്യത്തിലെല്ലാം ഇത് തന്നെയാണ് വിധി. ഇത് വിശദമായി മുമ്പ് പറഞ്ഞത്ഇവിടെ വായിക്കാവുന്നതാണ്.
 ഇന്ന് ലഭ്യമാവുന്ന പാന്‍മസാലകളില്‍ ഭൂരിഭാഗവും ലഹരി പദാര്‍ത്ങ്ങള്‍ ചെറിയ തോതിലെങ്കിലും ഉപയോഗിക്കപ്പെടുന്നുണ്ടെന്നതാണ് വസ്തുത. അത്തരം സാഹചര്യത്തില്‍ അവ തീര്‍ത്തും നിഷിദ്ധവും ഹറാമുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
നല്ലത് ചെയ്യാനും തിന്മ വെടിയാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter