പുരുഷന്‍ സില്‍ക്ക് ടൈ ഉപയോഗിക്കുന്നതിന്‍റെ വിധി എന്ത് ?

ചോദ്യകർത്താവ്

അബ്ദുറഊഫ്

Aug 25, 2016

CODE :

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ പുരുഷന്‍ പട്ടു വസ്ത്രം ഉപയോഗിക്കല്‍ ഇസ്ലാമില്‍ നിഷിദ്ധമാണ്. എന്നാല്‍ വസ്ത്രത്തിന്‍റെ അഗ്രഭാഗം, ബട്ടന്‍സ് എന്നിവ പട്ടു കൊണ്ടായാല്‍ അനുവദനീയമാണെന്നാണ് കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായം. പൂര്‍ണ്ണമായും പട്ട് കൊണ്ട് നിര്‍മ്മിച്ച ടൈ ഉപയോഗിക്കാന്‍ പാടുള്ളതല്ല. എന്നാല്‍ ടൈയുടെ അല്‍പഭാഗം മാത്രമാണ് പട്ട് ഉപയോഗിച്ചതെങ്കില്‍ അത്തരം ടൈകള്‍ ഉപയോഗിക്കല്‍ അനുവദനീയമാണ്. എങ്കിലും അനിവാര്യമില്ലെങ്കില്‍ പട്ടു പൂര്‍ണമായും ഉപേക്ഷിക്കുന്നതാണ് ഉത്തമം. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter