ഒരാള്‍ ഒരു സ്ത്രീയെ വിവാഹം ചെയ്താല്‍ അയാള്‍ക്ക് അവളുടെ പിതൃസഹോദരിയെ (അമ്മായി) കാണല്‍ അനുവദനീയമാണോ? ഉദാഹരണം, എന്‍റെ സഹോദരിയെ എന്‍റെ മകളുടെ ഭര്‍ത്താവിന്ന്‍ കാണാന്‍ പറ്റുമോ?

ചോദ്യകർത്താവ്

shabu

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ വിവാഹ  ബന്ധത്തിലൂടെ പലരും മഹ്റം ആയിത്തീരുന്നുണ്ട്. (മഹ്റം - കാണല്‍ അനുവദനീയമായവര്‍ ). പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെ, ഭാര്യക്ക് ഭര്‍ത്താവിന്‍റെയും ഭര്‍ത്താവിന് ഭാര്യയുടെയും മാതാപിതാക്കളും (വലിയുമ്മമാരും വലിയുപ്പമാരും അടക്കം) മക്കളും (പേരമക്കളടക്കം) ആണ് ഇത്തരത്തില്‍ മഹ്റം ആയിത്തീരുക. മാതാപിതാക്കളുടെ സഹോദരങ്ങളോ സഹോദരിമാരോ വിവാഹബന്ധത്തിലൂടെ മഹ്റം ആവുകയില്ല. എന്നാല്‍ ഒരേ സമയം ഭാര്യമാരാക്കാന്‍ പാടില്ലാത്ത ചില ബന്ധങ്ങളുണ്ട്, ഭാര്യയുടെ സഹോദരി, അമ്മായി, മാതൃസഹോദരിമാര്‍ തുടങ്ങിയവരൊക്കെ ഈ ഗണത്തില്‍ വരുന്നതാണ്, അഥവാ, ഒരു സ്ത്രീ തന്‍റെ ഭാര്യയായി തുടരുന്നിടത്തോളം അവളുടെ മേല്‍പറഞ്ഞ ബന്ധുക്കളെയൊന്നും വിവാഹം കഴിക്കാവതല്ല. ബന്ധങ്ങള്‍ പവിത്രതയോടെ കാത്തുസൂക്ഷിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter