ഒരാള്‍ എല്ലാ ദിവസവും നൂറു സ്വലാത്ത് ചൊല്ലാന്‍ നേര്ച്ചയാക്കി. പിന്നീട് അയാള്‍ക്ക് അത് ചൊല്ലാന്‍ സാധിച്ചില്ല. എന്താണ് ഇതിനു കഫ്ഫാറത് (പ്രായശ്ചിത്തം). ഈ നേര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ പറ്റുമോ ?

ചോദ്യകർത്താവ്

ഹബീബ് കാളികാവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുന്നതായ ഒരു കര്‍മ്മത്തെ ചെയ്യണമെന്ന് സ്വയം നിര്‍ബന്ധമായി ഏറ്റെടുക്കുന്നതിനെയാണ് നേര്‍ച്ച എന്ന് പറയുന്നത്. പുണ്യകരമായ ഏത് കാര്യവും നേര്‍ച്ചയാക്കാവുന്നതാണ്. നേര്‍ച്ചയാക്കിയ കാര്യം ചെയ്യാന്‍ സാധിക്കാതെ പോയാല്‍ അതിന് പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. പ്രായശ്ചിത്തം എന്താണെന്നും നേര്‍ച്ചയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളുമെല്ലാം കുടുംബം ലൈഫ്സ്റ്റൈല് എന്നതിലെകുടുംബത്തിന്‍റെ ഫിഖ്ഹ് എന്ന വിഭാഗത്തിലെ നേര്‍ച്ചയുടെ കര്‍മ്മശാസ്ത്രം എന്ന ലേഖനത്തില്‍ വിശദമാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter