സോക്സ് ധരിച്ച് നിസ്കരിക്കാമെങ്കില്‍ നെരിയാണിക്ക് താഴെ വസ്ത്രം ധരിച്ച് നിസ്കരിക്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

മുഹമ്മദ് സമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നെരിയാണിക്ക് താഴേക്ക് വസ്ത്രം ഇറങ്ങുന്നതിനെക്കുറിച്ച് മുമ്പ് നാം വിശദമായി പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. എന്നാല്‍ അത് പാടില്ലെന്ന് പറയുന്നത്, നെരിയാണി വെളിവായിരിക്കണം എന്നതിനാലല്ല, മറിച്ച് അരയുടുപ്പ് നെരിയാണിക്ക് താഴെ വലിച്ചിഴക്കാന്‍ പാടില്ല എന്നതിനാലാണ്. സോക്സ് പോലോത്ത വസ്ത്രം കൊണ്ട് നെരിയാണിക്ക് മറക്കുന്നതില്‍ ആ നിയമം ബാധകമല്ല. സോക്സ് ധരിച്ച് കൊണ്ട് നിസ്കരിക്കാവുന്നതാണ്, എന്നാല്‍ സുജൂദില്‍ കാലിന്‍റെ വിരലുകള്‍ വെക്കുന്നത് മറയൊന്നുമില്ലാതെ വെളിവാക്കിയായിരിക്കണമെന്നത് പ്രത്യേകം സുന്നതുണ്ടെന്നും സോക്സ് ധരിച്ച് നിസ്കരിക്കുന്നതിലൂടെ ആ സുന്നത് നഷ്ടമാവുമെന്നും ഓര്‍ക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter