സ്വന്തം പിതാവ് കടം കൊണ്ട് വലഞ്ഞവനാണെങ്കില്‍ അദ്ദേഹത്തിന്നു സകാത് കൊടുക്കാമോ?

ചോദ്യകർത്താവ്

ശാകിര്‍ മുടിക്കോട്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാതിന്‍റെ അവകാശികളെ പറയുന്നിടത്ത് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്, ചെലവ് കൊടുക്കാന്‍ ബാധ്യസ്ഥരായ മക്കളോ പിതാവോ ഉണ്ടാവുകയും അവര്‍ അത് യഥാവിധി നല്‍കുകയും ചെയ്താല്‍ അയാള്‍ ഫഖീറിന്‍റെയോ മിസ്കീന്‍റെയോ പരിധിയില്‍ വരില്ലെന്നും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്ക് ഫഖീര്, മിസ്കീന്‍ എന്ന പരിഗണനയില്‍ സകാത് നല്‍കാവുന്നതല്ലെന്നും പറയുന്നുണ്ട്. എന്നാല്‍ അതേ സമയം കടം പോലോത്ത മറ്റു പരിഗണന വെച്ച് ഒരാളുടെ സകാത് അയാളുടെ തന്നെ ആശ്രിതര്‍ക്ക് നല്‍കാവുന്നതാണെന്ന് തുഹ്ഫ പോലോത്ത ഗ്രന്ഥങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter