ഒരു വ്യഭിചാരിക്ക് പാപമോചനം ഉണ്ടോ? പശ്ചാത്തപിക്കാന്‍ എന്ത് ചെയ്യണം? അമലുകളില്‍ ഖുശൂഅ് കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

niyas

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശിര്‍ക് അല്ലാത്ത ഏതുപാപവും അല്ലാഹു പൊറുത്തുതരുന്നതാണ്. ഏത് പാപങ്ങളില്‍നിന്നും തൌബ ചെയ്യേണ്ടത് നിര്‍ബന്ധവുമാണ്. മനുഷ്യമക്കളെല്ലാം ദോഷം ചെയ്യുന്നവരാണെന്നും ദോഷം ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ അതില്‍നിന്ന് തൌബ ചെയ്ത് ഖേദിച്ച് മടങ്ങുന്നവരാണെന്നും ഹദീസില്‍ കാണാം. എത്ര വലിയ ദോഷമാണെങ്കിലും അല്ലാഹുവിന്‍റെ മഗ്ഫിറതിന് മുമ്പില്‍ അവയെല്ലാം മഞ്ഞുതുളളികള്‍ പോലെ മാത്രമാണ്. ആയതിനാല്‍ ആത്മാര്‍ത്ഥമായി ഖേദിച്ച് അല്ലാഹുവിനോട് പശ്ചാതിപ്പിച്ച് മടങ്ങുക. തൌബയുടെ നിബന്ധനകള്‍ വിശദമായി ഇവിടെ വായിക്കാവുന്നതാണ്. നിസ്കാരം ഒരു വിശ്വാസി ചെയ്യുന്ന ആരാധനാകര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമാണ്. എല്ലാ അമലുകളിലും വിശിഷ്യാ നിസ്കാരത്തിലും ഖുശൂഅ് ഏറെ പ്രധാനമാണ്. ഖുശൂഅ് ഉണ്ടാവാന്‍ സഹായകമാവുന്ന രീതികള്‍ മുമ്പ് വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. ആത്മാര്‍ത്ഥമായി ഖുശൂഓടെ നിസ്കരിക്കാനും ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter