വിവാഹ ദിവസം പുരുഷന്മാര്‍ മൈലാഞ്ചി ഉപയോഗിക്കല്‍ ഹറാം ആണോ?

ചോദ്യകർത്താവ്

മുഹമ്മദ് ശസവീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പുരുഷന്മാര്‍ കൈകാലുകളില്‍ മൈലാഞ്ചി ഇടുന്നത് ഹറാം ആണെന്നാണ് ഫത്ഹുല്‍മുഈന്‍ അടക്കമുള്ള പല കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും പറയുന്നത്. എന്നാല്‍ ഹറാം അല്ലെന്നും ശക്തമായ കറാഹത് ആണെന്നും അഭിപ്രായപ്പെടുന്ന പണ്ഡിതരും ഉണ്ട്. വിവാഹ സുദിനത്തിലും മറ്റു ദിനങ്ങളിലുമൊക്കെ ഇതുതന്നെയാണ് വിധി. വിവാഹ ദിനം എന്നത് ഏറെ പവിത്രമാണെന്നും ആ ദിനത്തിലും ചടങ്ങിലും ഇത്തരം കാര്യങ്ങളൊന്നും കടന്നുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൂടി ഓര്‍ക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter