കേടുള്ള പല്ല് പറിച്ചു കളയാതെ അത് കവര്‍ ചെയ്തു കൊണ്ട് കൃതിമ പല്ല് വെക്കുന്നതിന്‍റെ വിധി എന്താണ്?. അങ്ങനെ വെച്ചാല്‍ കുളി വുളു പോലോത്ത കാര്യങ്ങള്‍ ശരിയാകുമോ? അങ്ങനെ ചെയ്ത ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അതറിയുന്നവര്‍ അത് നീക്കം ചെയ്യണമോ?

ചോദ്യകർത്താവ്

അബ്ദുല്‍ അസീസ്, ശബീര്‍ ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കേടുവന്ന പല്ലിന് കവര്‍ ഇടുന്നതിനെയാണ് ദന്തവൈദ്യത്തില്‍ റൂട്കനാല്‍ എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യുന്നത്, വായയുടെ അകത്താണെന്നതിനാല്‍ വുളുവിനെയോ കുളിയെയോ ബാധിക്കില്ല. കൊപ്ലിക്കുക എന്നത് സുന്നത് ആയതിനാല്‍ വായയുടെ അകത്തുള്ള മുഴുവന്‍ ഭാഗത്തേക്കും വെള്ളം എത്തിക്കുക എന്നത് നിര്‍ബന്ധമില്ല. കുളിയിലും അതു തന്നെയാണ് വിധി. ശരീരത്തിന്‍റെ ബാഹ്യമായ എല്ലാ ഭാഗത്തും വെള്ളം എത്തിക്കുക എന്നതാണ് കുളിയിലെ നിര്‍ബന്ധം. സാധാരണ ഗതിയില്‍ ഇങ്ങനെ ഇടാറുള്ളത് ഇടക്കിടെ എടുത്തുവെക്കുകയോ മറ്റോ ചെയ്യാത്തതിനാല്‍ ശരീരത്തിന്‍റെ ഭാഗമായി പരിഗണിക്കപ്പെടുന്നതാണ്, അത് കൊണ്ട് തന്നെ മരിച്ച് കഴിഞ്ഞാലും അത് നീക്കം ചെയ്യേണ്ടതില്ല. വാക്കിലും കരുത്തിലും പ്രവൃത്തിയിലും സത്യസന്ധത പാലിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter