അസ്റാഈല്‍ അലൈഹിസലാം ആണ് റൂഹിനെ പിടിക്കുക എന്നതിന് ഖുര്‍ആനില്‍ വെല്ല തെളിവും ഉണ്ടോ ?

ചോദ്യകർത്താവ്

ഇല്‍യാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ മനുഷ്യരുടെ റൂഹ് പിടിക്കുന്ന മലകിനെ കുറിച്ച് വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും പരാമര്‍ശിക്കപ്പെടുന്നിടത്തൊക്കെ മലകുല്‍മൌത് (മരണത്തിന്‍റെ മലക്) എന്നാണ് പ്രയോഗിക്കപ്പട്ടിട്ടുള്ളത്. അസ്റാഈല്‍ എന്ന പേര് നിര്‍ണ്ണിതമായി ഖുര്‍ആനിലോ സ്വഹീഹായ ഹദീസുകളിലോ വന്നിട്ടില്ല. എന്നാല്‍ ഇമാം ഖുര്‍തുബി, സുയൂത്വീ പോലോത്ത പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അവരുടെ തഫ്സീറുകളില്‍ ആ പേര് പരാമര്‍ശിക്കുന്നുണ്ട്. ഇബ്നുഅബ്ബാസ് (റ) അടക്കമുള്ള സ്വഹാബികളില്‍നിന്ന് ബൈഹഖിയും ത്വബ്റാനിയും ഇത് ഉദ്ധരിച്ചതായും കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter