കച്ചവടം നഷ്ടത്തിലാവുകയും ലക്ഷങ്ങളുടെ ചരക്ക് കെട്ടി കിടക്കുയും ചെയ്ത ഒരു കച്ചവടക്കാരന്‍ ഒരു വര്ഷം പൂര്‍ത്തിയായാല്‍ മേല്‍ പറഞ്ഞ സാധനങ്ങള്‍ക്ക് സകാത്ത് കൊടുക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

ഹസന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വര്‍ഷം പൂര്‍ത്തിയാവുക, മൂല്യം നിശ്ചിത കണക്കുണ്ടായിരിക്കുക എന്നീ രണ്ട് നിബന്ധനകളുമൊത്താല്‍ കച്ചവടത്തിലും സകാത് നിര്‍ബന്ധം തന്നെ. കച്ചവടം കടത്തിലൂടെയാണ് നീങ്ങുന്നതെന്നതോ ചരക്കുകള്‍ കെട്ടിക്കിടക്കുകയാണെന്നതോ അതിന് തടസ്സമല്ല എന്നതാണ് അടിസ്ഥാന നിയമം. അതേ സമയം, കെട്ടിക്കിടക്കുന്ന ചരക്കുകള്‍ ഇനി ഒരിക്കലും വിറ്റുപോവാത്ത വിധമുള്ളതാണെങ്കില്‍ അവക്ക് മാര്‍ക്കറ്റ് വില ഇല്ലെന്നും അവ കണക്കെടുപ്പില്‍ ഉള്‍പ്പെടുകയില്ലെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. കച്ചവടത്തിന്‍റെ സകാതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാവുന്നതാണ്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter